ജാലകം

2011, നവംബർ 16, ബുധനാഴ്‌ച

ഗള്‍ഫിലെ മൂട്ടകള്‍ അഥവാ മൂട്ട ജീവിതം ...

കാരുണ്യവാനായ ദൈവം എന്തിനാണ് ഈ മൂട്ടകളെ സൃഷ്ടിച്ചത്?.......

എന്തിനായിരിക്കാം അവയെ ഒരു ജീവിത മാര്‍ഗം തേടി കടല്‍ കടന്നു ഈ മണലാരണ്യത്തില്‍ എത്തിയ അനേകായിരങ്ങള്‍ക്കിടയില്‍ വിന്യസിച്ചത്?.....


ചിന്തകളെല്ലാം ഈ പ്രപഞ്ചത്തിലെ മൂട്ടയെന്ന ഒരു ജൈവ ബിന്ദുവിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു.ഉറക്കിലും ഉണര്‍വിലും ചിന്തകളും സ്വപ്നങ്ങളും മൂട്ടയെന്ന ഒരു മഹാ ജൈവ പ്രതിഭാസതിലേക്ക് മാത്രമായി ഒതുങ്ങിയിരിക്കുന്നു....



ബാല്യ കാലങ്ങളിലെ ഓര്‍മ്മകളില്‍ ഗള്‍ഫിന് വര്‍ണ്ണ കടലാസുകളില്‍ പൊതിഞ്ഞു നീട്ടിയ ഗള്‍ഫ്‌ മുട്ടായിയുടെ മധുരമായിരുന്നു....കണങ്കാലിന്റെ വെളുപ്പ്‌ കാണക്കെ ലുങ്കി മടക്കിയുടുത്ത് ഗള്‍ഫിന്റെ പകിട്ട് കാട്ടി നടക്കുമായിരുന്ന ദുബായ് മമ്മാലിക്കയുടെ അത്തറിന്റെ നറുമണമായിരുന്നു..........അരുമ്പി തുടങ്ങിയ പഴയ ആല്‍ബങ്ങളിലെ ഫോട്ടോകളിലെ നിറക്കൂട്ടുകളായിരുന്നു.........


നാല് കൊല്ലങ്ങള്‍ക്ക് മുന്‍പ്  മൂത്ത പെങ്ങളുടെ കല്യാണത്തിന്റെ കടം വീട്ടാനാണ് കടല്‍ കടന്നു ഈ മണലാരണ്യത്തില്‍ എത്തിയത്... അന്ന് മുതലാണ് പൊള്ളുന്ന ജീവിതാനുഭാവങ്ങളിലേക്ക് മണലാരണ്യത്തിലെ കനത്ത ചൂടും രാത്രികളിലെ ഏകാന്തതയിലേക്ക് മൂട്ടകളുടെ വിഹാരവും കടന്നു കൂടിയത്...സര്‍വത്ര മൂട്ടകള്‍!സര്‍വ്വ വ്യാപികള്‍ !! സര്‍വ്വ സംഹാരികള്‍ !!! ഹൊ!!!!


പകല് മുഴുവന്‍ കത്തുന്ന സൂര്യന് കീഴില്‍ ചോര നീരാക്കിയ അധ്വാനം....രാത്രിയോ? ലൈറ്റണച്ചു കിടന്നാലുടന്‍ എവിടെ നിന്നോ ഇരമ്പി ഇരച്ചു വന്ന് ചോര കുടിക്കുന്ന മൂട്ടകളെന്ന വിനാശകാരികള്‍.... ദേഹം മുഴുവന്‍ അരിച്ചു നടന്ന് ചോര കുടിച്ചു  വയര്‍ നിറച്ച്‌ അവ സ്വയം പിന്തിരിയണം ഒരു പോള കണ്ണടക്കാന്‍ .....രാത്രിയുടെ അവസാന യാമങ്ങളില്‍ എപ്പോഴെങ്കിലും ആവുമത്.....


 മൂട്ടകള്‍, ചെമമണ്ണ് തേച്ച പഴയ പനമ്പ് കെട്ടിയ കുടിലിലെ കുട്ടിക്കാലം ഓര്‍മിപിച്ചു.....ആ ചുമരിലെ കുഞ്ഞു മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന മൂട്ടകളെ ചിമ്മിനി വിളക്കിന്‍റെ നുറുങ്ങു വെട്ടത്തില്‍ വേട്ടയാടിയിരുന്ന വല്ലുമമയെ   ഓര്‍മിപ്പിച്ചു അവരുടെ തിമിര കണ്ണുകളെയും ഞരമ്പ് തെളിഞ്ഞ കൈകളെയും പരുക്കന്‍ വിരല്‍ തുമ്പുകളില്‍ പറ്റി ചേര്‍ന്ന ചോരയും അതിന്റെ രൂക്ഷമായ മണത്തെയും ഓര്‍മിപിച്ചു ........


മൂട്ടകള്‍, ഒത്തു പള്ളി മോല്ലാക്കയെയും അവിടവിടം രക്തം കട്ട പിടിച്ചു കിടന്ന അരുമ്പി തുടങ്ങിയ മുഷിഞ്ഞ വെള്ള കുപ്പയത്തെയും  നെറ്റിയിലെ തഴമ്പിനെയും മുഖത്തെ ച്ചുളിവുകളെയും ഓര്‍മിപ്പിച്ചു.....
അപ്പോഴൊക്കെ പരേതാത്മക്കള്‍ക്ക്  പര ലോക സൌഖ്യവും മൂട്ടകള്‍ക്ക്‌ ശാപവും ചൊരിഞ്ഞു.....




ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്കുള്ള ഇടവിട്ടുള്ള യാത്രകളിലുടനീളം മൂട്ടകളെ കുറിച്ചുള്ള ചിന്തകള്‍ അലോസരപെടുതിയിരുന്നു... ചിലപ്പോള്‍ നഗര പ്രാന്തങ്ങളിലേക്ക്, ചിലപ്പോള്‍ പോര്‍ട്ടബിള്‍ ക്യാബിനുകളിലെക്ക്, മറ്റു ചിലപ്പോള്‍ മണലാരണ്യത്തിലെ വിജനമായ വെളിമ്പുറങ്ങളിലേ ഇരുട്ടിന്‍റെ ഇരുട്ടിലേക്ക്.....  എല്ലായിടത്തും അസംഖ്യം മൂട്ടകള്‍ ആഹാരവും ജീവ രക്തവും തേടി കാത്തിരിക്കുന്നുണ്ടായിരുന്നു.......



പ്രവാസത്തിന്‍റെ ആദ്യ നാളുകളില്‍ അല്പം ചെറുത്തു  നില്പ് നടത്തി നോക്കിയിരുന്നു ......അതിനായി ആദ്യം മുഷിഞ്ഞു നിറം മങ്ങിയ പഴയ ബെഡ് ഷീറ്റ് മാറ്റി തൂവെള്ള നിറമുള്ള മറ്റൊന്ന് വാങ്ങി....ബെഡിന്റെ മുക്കു മൂലകളില്‍ ഒളിഞ്ഞിരിക്കുന്ന മൂട്ടകളെ തിരഞ്ഞു പിടിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം ആണത്


റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് കനത്ത  ഇരുട്ട് പരക്കുമ്പോള്‍ ഇരമ്പി ഇരച്ചു വരുന്ന മൂട്ടകളെ മൊബൈലിലെ ടോര്‍ച് ഓപ്ഷന്‍ ഓണ്‍ ചെയ്ത് പിടികൂടുകയായിരുന്നു അടുത്ത പടി. ഒന്ന് രണ്ടെണ്ണത്തിനെ പിടികൂടുമ്പോഴേക്ക് ബാക്കിയുള്ളവ ഓടി മറയും.. പിടി കൂടിയവയെ ബെഡിന്റെ മെറ്റല്‍ ഫ്രൈമുകളില്‍ അമര്‍ത്തി പ്രതികാരം തീര്‍ക്കും.....ഓടി മറഞ്ഞവയെ പിന്തുടരാതെ ടോര്‍ച് ഓഫ് ചെയ്ത് ഊഴം കാത്തു കിടക്കും......


ആ പോരാട്ടം അധിക കാലം നീണ്ടു നിന്നില്ല. സഹാവാസിയായ ഒരു പരുക്കന്‍ പത്താനിയുടെ മുരള്‍ച്ചയില്‍ അതവസാനിച്ചു......


"ലൈറ്റ് ബന്ദ് കരോ ഭായ്..."
മൊബൈല്‍ ടോര്‍ച് ഓഫ് ചെയ്ത് ഉറങ്ങാനാണ് അവന്‍റെ ഉത്തരവ്... പുഷ്തു ഭാഷയില്‍ പിന്നെയും എന്തോക്കൊയോ അവന്‍ പിറു പിറുക്കുന്നുണ്ടായിരുന്നു....   ലൈറ്റ് ഓഫ്‌ ചെയ്ത് മിണ്ടാതെ കിടന്നു കുറെ നേരം. പിന്നീടെപ്പോഴോ ഇരമ്പി ഇരച്ചു വന്ന ഒന്നു രണ്ടു മൂട്ടകളെ തപ്പി പിടിച്ച് അവന്‍ കിടന്നുറങ്ങുന്ന ബെഡ് സ്പൈസ് നോക്കി എറിഞ്ഞ് അരിശം തീര്‍ത്തു അന്ന് ......

മറ്റൊരിക്കല്‍ ചെയ്തത് ഒരറ്റ കൈ പ്രയോഗമായിരുന്നു. ഒരു തരം ബോംബു സ്ഫോടനം. ഒരു പുലര്‍ച്ചയ്ക്ക്, പ്രവാസികള്‍ക്കിടയില്‍ ബോംബ്‌ എന്ന് ഓമന പേരിട്ടു വിളിക്കുന്ന  വിഷപ്പുക വമിക്കുന്ന ഒരു കുന്ത്രാണ്ടം കത്തിച്ചു വെച്ചു മുറിയില്‍.  അന്ന് ഉച്ച ചൂടില്‍ ഉരുകി ഒലിക്കുമ്പോഴും മനസ്സ് നിറഞ്ഞു തുടിക്കുകയായിരുന്നു ...മൂട്ടയില്ലാത്ത ഗള്‍ഫിലെ ഒരു രാത്രിയെ കുറിച്ച് അന്ന് പകല് മുഴുവന്‍ ദിവാ സ്വപ്നം കണ്ടു. വിഷപ്പുക ശ്വസിച്ചു ചാവട്ടെ എല്ലാം!!
അന്ന് വൈകീട്ട് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച നയനാന്ദകരമായിരുന്നു. മൂട്ടയും പാറ്റയും  എന്ന് വേണ്ട സകലമാന ജൈവ ജാലങ്ങളും ചത്ത്‌ കിടക്കുന്നു....
മതി മറന്ന് ആനന്ദ നൃത്തം ചവിട്ടി... വെറുതെ രണ്ട് മൂന്നു തവണ തലകുത്തി മറിഞ്ഞു... ചൂളമടിച്ചു....... പത്താനിയെ നോക്കി വെറുതെ കൊഞ്ഞനം കാട്ടി...



അന്ന് രാത്രി പതിവിലും നേരത്തെ ഉറങ്ങാന്‍ കിടന്നു... തിരിഞ്ഞും മറിഞ്ഞും വെറുതെ കിടന്ന് സ്വയം ആഹ്ലാദിച്ചു...... .... പ്രതീക്ഷകളെ അപ്പാടെ തകിടം മറിച്ച് അന്ന് രാത്രി പിന്നെയും ചാവേറക്രമണങ്ങള്‍ ഉണ്ടായി...... സ്ഫോടന പരമ്പരയെ അതിജീവിച്ച ഒരു പറ്റം മൂട്ടകള്‍ പ്രതികാര ദാഹം തീര്‍ത്തു...വിധവകളും കുട്ടികളും എന്നു വേണ്ട, പടുക്കിളവന്‍ മൂട്ടകള്‍ വരെ  അന്ന് കുഞ്ഞു മാളങ്ങള്‍ വിട്ട് പുറത്തിറങ്ങി സംഹാര താണ്ടാവമാടി.... പിന്നീട് അത്തരം പോരാട്ടങ്ങള്‍ക്കൊന്നും മുതിരാതെ    ആയുധം വെച്ച് സ്വയം കീഴടങ്ങി അനിവാര്യമായ ശരശയ്യയില്‍ കിടന്നുകൊടുക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു വേറെ.............



റൂമിലെ നിവാസികളുടെ എണ്ണം നാലില്‍ നിന്നും എട്ടാക്കി ഉയര്‍ത്തിയപ്പോള്‍ ഏറെ സന്തോഷവും സമാധാനവും തോന്നി...... ഏറ്റവും ചുരുങ്ങിയത്  മൂട്ടകളുടെ കടി വീതം വെച്ച് പോകുമല്ലോ.... ആ പ്രതീക്ഷയും അധികം വൈകാതെ തകിടം മറിഞ്ഞു.......ഇരകളുടെ ബാഹുല്യം മൂട്ടകളെ പതിന്‍മടങ്ങ്‌ കരുത്തരാക്കി......... അവ അസംഖ്യം പെറ്റു പെരുകി............

ഒരു തരം വൈരാഗ ബുദ്ധിയോടെ, ഒരു തരം അറപ്പോടെ മൂട്ടകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി പിന്നീട്.


കൂടിയതും കുറഞ്ഞതുമായ താപ നിലകളില്‍ ജീവിക്കാന്‍ അവയ്ക്ക് കഴിയുമെന്ന തിരിച്ചറിവ് ഉള്‍ക്കിടിലമുണ്ടാക്കി... ശരാ ശരി ഒരു മൂട്ടയുടെ ആയുസ്സ് അഞ്ചു വര്‍ഷമാണെന്നും ഒരു തുള്ളി ചോര പോലും കുടിക്കാതെ ഒരു വര്ഷം വരെ അവയ്ക്ക് ജീവിക്കനാവുമെന്നുമുള്ള വിവരങ്ങള്‍ ഇടി വെട്ടും പേമാരിയുമുണ്ടാക്കി.....തീക്കാറ്റ് അടിച്ചു.... ശത കോടി കിലോമീറ്റര്‍ വ്യാസമുള്ള ഈ പ്രപഞ്ചത്തില്‍ മൂട്ടകളെന്ന മഹാ വിസ്മയം  ഉഗ്ര രൂപികളായ പോലെ  .....


മൂട്ടകള്‍ക്ക്‌ മുന്‍പില്‍ പാവം മനുഷ്യന്‍ എത്രയോ നിസ്സഹായന്‍...




ഒരു തരം കണ്ണ് രോഗം പോലെ നോക്കുന്നിടത്തെല്ലം മൂട്ടകള്‍ ഉണ്ടെന്ന ഒരു തോന്നല്‍... തൂണിലും തുരുമ്പിലും പാതയോരങ്ങളിലും വമ്പന്‍ കെട്ടിടങ്ങളുടെ ഉച്ചിയിലും എന്നു വേണ്ട പ്രാണ വായുവില്‍ പോലും മൂട്ടകള്‍......



കനവുകളിലും നിനവുകളിലും എല്ലാം മൂട്ടകളെന്ന മഹാ വിസ്മയതിന്റെ ജനിതക രഹസ്യങ്ങള്‍ തേടി. മൂട്ടകളെ കുറിച്ചുള്ള പഠനം പിന്നെയും നീണ്ടു...........

എങ്ങനെയായിരിക്കാം വരാനിരിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി; നൂറ്റാണ്ടുകള്‍ക്കു മുന്‍പ്  കൊടും ചൂടും ശൈത്യവുമുള്ള ഈ മണല്‍ കാട്ടില്‍ മൂട്ടകള്‍ കാത്തു കിടന്നത്..... ????

എങ്ങനെയായിരിക്കാം പ്രവാസികള്‍ എത്തുന്നതിനു മുന്‍പ് ഏറെ കുറെ വിജനമായ ഇവിടെ മൂട്ടകള്‍ എത്തി ജീവിച്ചത്....????

അതോ പ്രവാസികല്‍ക്കൊപ്പം കടല്‍ കടന്ന് ഈ മണ്ണിലേക്ക് ചേക്കേറിയതാവുമോ  ഈ മൂട്ടകളും.....അങ്ങനെയാണെങ്കില്‍ മൂട്ടകളും പ്രവാസികളാണ്.......????

ലോഞ്ചുകളിലും മറ്റും പതിറ്റാണ്ട്കള്‍ക്ക് മുമ്പ് ഇവിടേയ്ക്ക് വന്ന ആദ്യ കാല പ്രവാസികള്‍ക്കൊപ്പം മൂട്ടകളും അവരെ അനുഗമിച്ചിരിക്കാം.....


അവരുടെ കൊച്ചു കൊച്ചു ലഗേജുകളില്‍, കുപ്പായ കീശകളില്‍, ബംഗാളികളുടെ മുഷിഞ്ഞ മാറാപ്പുകളില്‍, പത്താനികളുടെ നിറം മങ്ങിയ കുര്‍തകളില്‍.... അങ്ങനെ .... അങ്ങനെ....

അങ്ങനെയാണെങ്കില്‍ മൂട്ടകളിലും വൈവിധ്യം കണ്ടേക്കാം.... മലബാറി മൂട്ടകള്‍....ബംഗാളി മൂട്ടകള്‍......ശ്രീലങ്കന്‍ മൂട്ടകള്‍......  ഫിലിപ്പൈനി മൂട്ടകള്‍....എല്ലാവരും പ്രവാസികളാണ്.......

തലമുറകളിലേക്ക് നീളുന്ന കര്‍മ്മ കാണ്ഡം എവിടെയൊക്കെയോ
കെട്ടു പിണഞ്ഞു കിടക്കുന്നു......  തലമുറകളിലൂടെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന രക്ത ബന്ധം പോലെ.....
മനസ്സിലേക്ക് ഒരു തണുപ്പ് അരിച്ചിറങ്ങുന്നതു പോലെ..... ആ തിരിച്ചറിവിന്‍റെ സുകൃത ബോധത്തില്‍ പിന്നീടൊന്നും അറിഞ്ഞില്ല....ഒന്നും....



****************************************  


ഇത് ഒരു കഥയോ അനുഭവക്കുറിപ്പോ ആവാം.... ഏതായിരുന്നാലും ഇതിലെ കഥാപാത്രത്തിന് ഒരു പ്രത്യേക പേരോ മുഖമോ ഇല്ല....... എന്റെ ചുറ്റുപാടുകളിലെ പലരെയും ചിലപ്പോള്‍ എന്നിലെ എന്നെയും കണ്ടേക്കാം............
ഗള്‍ഫ്‌ ജീവിതത്തില്‍ ഒരിക്കലെങ്കിലും  മൂട്ടകളുടെ കടി ഏല്ക്കാത്തവര്‍ ഉണ്ടാവുമോ......സംശയമാണ്...... ഉണ്ടെങ്കില്‍ അവര്‍ പ്രവാസത്തെ അനുഭവിച്ചിട്ടില്ല.....



( കല്ലി വല്ലി വാര്‍ത്തകള്‍ ഇവിടെ അവസാനിക്കുന്നില്ല...)



57 അഭിപ്രായങ്ങൾ:

  1. Hai Nasrudeen
    tts realy a good one,
    all the best wishes,
    and looking for more


    Regards

    Pramod kalyan

    മറുപടിഇല്ലാതാക്കൂ
  2. Nazrudeen,you have a very professional style of writing.At first I could not believe that ,its not the writing of someone who is already very famous with his literature.Keep writing.I have no doubts,You would be know,in Kerala as a writer,a talented writer.

    മറുപടിഇല്ലാതാക്കൂ
  3. മൂട്ടയെ പറ്റി പറയുന്നത് കേൾക്കുന്നതേ എനിക്ക് വെറുപ്പാ....അതിന്റെ നാറ്റം ഹവൂ....പണ്ടെന്നോ നാട്ടീലുണ്ടായിരുന്ന ഇവറ്റകൾ എവിടേയോ പോയ്യി മറഞ്ഞു...അന്ന് അതിൽ നിന്നും രക്ഷപ്പെടുത്തിയ രബ്ബുൽ ആലമീനായ തമ്പുരാനോട് നന്ദി പറഞ്ഞതാ.....ഇന്നിപ്പോ ഈ മൂട്ടകളുടെ കേന്ദ്രത്തിലേക്കെത്തിച്ചതും അവൻ തന്നെ....എന്നെ ഈ മൂട്ടകൾക്കിടയിൽ എന്ത് ചെയ്യാനാണാവോ അവൻ തീരുമാനിച്ചിരിക്കുന്നത്?
    മൂട്ടകൾ ഒഴിഞ്ഞ ഒരു ബാച്ചിളർമ്രൂം...ഓർക്കാൻ കൂടെ വയ്യ..

    മറുപടിഇല്ലാതാക്കൂ
  4. മൂട്ടകൾ എന്താണെന്നറിയാത്ത് പുതിയ തലമുറ.ഒരു സുഹൃത്ത് നാട്ടിൽ പോയപ്പോൾ കൊണ്ടു പോയ മൊബൈലിനകത്തും , ബെൽടുകൾക്കുള്ളിലും മൂട്ടകൾ കണ്ട് കൗതുകം ജനിച്ച പുതു തലമുറ. എന്നാൽ മാരകമായ എൻഡോ സൾഫാനുള്ള ആ കേരള നാട്ടിൽ ഏതു ജീവിക്കാണ് ജീവിക്കാൻ കഴിയുക. ഈച്ച പാറുന്ന മുന്തിരി നോക്കി വാങ്ങിക്കണം എന്ന് പറഞ്ഞതിലെ ഗുട്ടൻസ് മനസ്സിലായോ?

    മറുപടിഇല്ലാതാക്കൂ
  5. നല്ല അവതരണം, ഇഷ്ടപ്പെട്ടു....

    മറുപടിഇല്ലാതാക്കൂ
  6. കുറ്റൂരി, ഹാറൂണ്‍, അജയന്‍റെ ദാസന്‍...... അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി! ഇനിയും ഈ വഴി വരുമല്ലോ അല്ലേ?

    മറുപടിഇല്ലാതാക്കൂ
  7. എന്‍ഡോ സള്‍ഫാനും മാരക കീടനാശിനികളും കലര്‍ന്ന് മണ്ണിന്‍റെ മണം നഷ്ടപ്പെട്ട നാട്ടില്‍ മലയാളികള്‍ സുഖാലസ്യത്തിലാണ്... കെമിക്കലുകളുടെ അതിപ്രസരത്തില്‍ ഈ ഭൂമിയില്‍ നിന്ന് വേരറ്റു പോകുന്ന ഓരോ ജൈവ ബിന്ദുവും ഇന്നലെകളിലെ പ്രകൃതിയുടെ ഭാഗമായിരുന്നു... ഈച്ച പറക്കുന്ന പഴവര്‍ഗങ്ങളും, ഉറുമ്പരിക്കുന്ന ഭക്ഷണങ്ങളും പിന്നെ മൂട്ടകളും എല്ലാം ഈ പ്രകൃതിയുടെ അനിവാര്യതകള്‍ ആയിരുന്നു.... ഇവയെ ഉന്‍മൂലനം ചെയ്യാനുള്ള ആധുനിക മനുഷ്യന്‍റെ ത്വര അവന്‍റെ മേല്‍ തന്നെ വര്‍ഷിച്ച തീമഴയായിരുന്നു എന്‍ഡോ സള്‍ഫാന്‍ ദുരന്തം!

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം .മൂട്ടകളെല്ലാം ചോരകുടിച്ചു വണ്ണം വെച്ചു പാവം പ്രവാസികളായ നമ്മളോ...ഒന്നും ബാക്കിയായില്ല..മൂട്ടകളുടെ ഈവിവരണം നന്നായിട്ടുണ്ട്..കീപ്പിറ്റപ്പ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി .ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും

      ഇല്ലാതാക്കൂ
  9. ഹായ് നസരുധീന്‍, പോസ്റ്റ്‌ വായിച്ചു . വളരെ നന്നായി . ഇനിയും പ്രതീക്ഷിക്കുന്നു
    സ്നേഹത്തോടെ സാബിത്ത് മയ്യന്നൂര്‍
    sabisana@gmail.com
    sabithmayyannor.blogspot.com

    മറുപടിഇല്ലാതാക്കൂ
  10. മൂട്ടയെന്ന മഹാവിസമയത്തിനു മുന്നിൽ അന്താളിച്ച് നില്ക്കുന്ന പ്രവാസികളെ....ഞാൻ എട്ട് വർഷമായി മൂട്ട കടി കൊള്ളാതെ ഗല്ഫിൾ ജീവിക്കുന്ന വിവരം സന്തോഷപൂരവ്വം അറിയിച്ചു കൊള്ളുന്നു....

    മറുപടിഇല്ലാതാക്കൂ
  11. പ്രിയപ്പെട്ട ഐക്കരപ്പടിയന്‍, അഭിവാദ്യങ്ങള്‍.... !!! സാബിത്, തീര്‍ച്ചയായും ഇനിയും പ്രതീക്ഷിക്കാം...

    മറുപടിഇല്ലാതാക്കൂ
  12. മൂട്ടക്കിസ രസകരമായി പറഞ്ഞു.

    മൂട്ടകടികൊള്ളാതെ പ്രവാസം അവസാനിപ്പിച്ച്,,ഇപ്പോഴും ഇടയ്ക്കിടെ പ്രവാസം തേടിപ്പോകുന്ന ഈ ഞാനും എൈക്കരപ്പടിയന്‍ സലിം ഭായിയുടെ ഗ്രൂപ്പില്‍ ചേരുന്നു.
    മൂട്ടക്കൊരു മരുന്ന്-ലക്ഷ്മണരേഖ (കൂറച്ചോക്ക്)
    ഇത് ഉപയോഗിച്ചാല്‍ മൂട്ട പോകുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മൂട്ട കടിയില്‍ നിന്നു രക്ഷപ്പെട്ടവര്‍ക്ക് അഭിവാദ്യങ്ങള്‍ !വളരെ നന്ദി .ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും

      ഇല്ലാതാക്കൂ
  13. "'ഗള്‍ഫിലെ മൂട്ടകള്‍ " വായിച്ചു .....
    വല്ലാതെ ചൊറിയുന്നു.....വിവരണം ഉഗ്രനായിട്ടുണ്ട്
    പാവം പ്രവാസികളുടെ ബന്ധക്കാരുണ്ടോ ഇതെല്ലാം അറിയുന്നു......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് മാത്രമല്ല, പ്രവാസിയുടെ ബന്ധുക്കള്‍ പലതും അറിയുന്നില്ല....

      ഇല്ലാതാക്കൂ
  14. മൂട്ടകള്‍ക്ക്‌ മുന്‍പില്‍ പാവം മനുഷ്യന്‍ എത്രയോ നിസ്സഹായന്‍...

    മറുപടിഇല്ലാതാക്കൂ
  15. മൂട്ടക്കിസ ഇഷ്ട്ടമായെന്ന് അറിഞ്ഞതില്‍ സന്തോഷം! നല്ല വാക്കുകള്‍ക്കു നന്ദി !!

    മറുപടിഇല്ലാതാക്കൂ
  16. Mootthaye Bangalooril kondu vannadu Hamza kuttichira - CLT

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി .ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും

      ഇല്ലാതാക്കൂ
  17. നേരിട്ടും അല്ലാതെയും അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി!പങ്കുവെച്ചത് പൊള്ളുന്ന പ്രവാസ അനുഭവങ്ങളാണ്.... പ്രവാസത്തിന്‍റെ നേരറിവുകളാണ്....... കല്ലി വല്ലി വാര്‍ത്തകള്‍ ഇനിയും തുടരും... സ്റ്റേ ട്യൂണ്ട്......

    മറുപടിഇല്ലാതാക്കൂ
  18. മൂട്ടകള്‍ക്ക്‌ മുന്‍പില്‍ പാവം മനുഷ്യന്‍ എത്രയോ നിസ്സഹായന്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി .ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും

      ഇല്ലാതാക്കൂ
  19. മൂട്ടക്കഥ നന്നായിട്ടുണ്ട്. നന്നായി പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി .ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും

      ഇല്ലാതാക്കൂ
  20. ഈ സാധനം ഒരെണ്ണം എടുക്കാനുണ്ടാകുമോ..? എന്റെ കുട്ടികൾ ഇവരെ ലൈവായി കണ്ടിട്ടില്ല. ഒരു മൂട്ടയെ കാണിച്ച് കൊടുത്ത് അതിനെ കട്ടിൽ തലക്കൽ വെച്ച് അരച്ച് അതിന്റെ മണം ഒന്നനുഭവിപ്പിക്കാനാ....

    പണ്ട് ഹോസ്റ്റലീന്ന് അവധിക്ക് വരുമ്പോ ഉമ്മ എന്നെ നേരെ വീട്ടികയറ്റില്ല. ബാഗൊക്കെ തുറന്ന് പുതപ്പും ഡ്രെസ്സുമൊക്കെ കഴുകി വെയിലത്തിട്ടേ അകത്ത് കയറ്റൂ..അതൊക്കെ അന്ത കാലം.

    പോസ്റ്റ് നന്നായീട്ടോ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുല്ല, അഡ്രസ്‌ അയച്ചു തന്നാല്‍ ഞാന്‍ സംഘടിപ്പ് അയച്ചു തരാം. എന്റെ റൂമില്‍ ഇല്ല, ബാച്ചിലര്‍ റൂമുകളില്‍ നിന്നു സംഘടിപ്പിക്കാം. പിന്നെ, ഒരെണ്ണം മതിയോ ? എടുക്കുമ്പോള്‍ ഒരു ഡസന്‍ എടുത്തു കൂടെ ?വളരെ നന്ദി .ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും!!!

      ഇല്ലാതാക്കൂ
  21. ഗള്‍ഫില്‍ ബാച്ചിലര്‍ റൂമുകളില്‍ സുലഭമാണ് ... നല്ല വാക്കുകള്‍ക്കു നന്ദി.. എങ്ങനെയാണ് എന്നറിയില്ല നമ്മുടെ നാട്ടില്‍ നിന്ന് ഇവ വംശ നാശം വന്നു പോയി .. നല്ല വാക്കുകള്‍ക്ക് നന്ദി !!

    മറുപടിഇല്ലാതാക്കൂ
  22. മറുപടികൾ
    1. മൂട്ട കടി മൂലം ശരീരത്തിന്ന് വല്ല ദോഷവുമുണ്ടോ?!ആവോ....

      ഇല്ലാതാക്കൂ
  23. രണ്ടു വര്‍ഷം......... മൂട്ടകടി കൊള്ളുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി .ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും

      ഇല്ലാതാക്കൂ
  24. മൂട്ട കടി കുറേ കൊണ്ടിട്ടുണ്ട്. ഇപ്പൊ രണ്ട് വര്‍ഷമായി അതില്‍നിന്നും രക്ഷപെട്ടിട്ട്... മൂട്ട പ്രവാസിയാണെന്ന്തന്നെയാണ് എന്റേയും അഭിപ്രായം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി .ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും

      ഇല്ലാതാക്കൂ
  25. വളരെ നന്നായിട്ടുണ്ട് എഴുത്ത് നസറുദ്ധീന്‍ മണ്ണാര്‍ക്കാട്.
    ഗള്‍ഫിലെ മൂട്ടകടി കൊള്ളേണ്ടി വന്നിട്ടില്ല. നാട്ടില്‍ വച്ച് കൊണ്ടിട്ടും ഉണ്ട്, കൊടുത്തിട്ടും ഉണ്ട്

    ഓര്‍മ്മകളില്‍ ഗള്‍ഫിന് മുട്ടായിയുടെ മധുരമായിരുന്നു....
    ഇരകളുടെ ബാഹുല്യം മൂട്ടകളെ പതിന്‍മടങ്ങ്‌ കരുത്തരാക്കി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി .ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും

      ഇല്ലാതാക്കൂ
  26. മൂട്ടക്കഥ നന്നായിട്ടുണ്ട്.
    ഇതെവരെ മൂട്ടകടി കൊള്ളേണ്ടി വന്നിട്ടില്ല

    മറുപടിഇല്ലാതാക്കൂ
  27. വളരെ മോശമായി പോയി വിഷ്ണൂ..സന്ദര്‍ശക വിസയില്‍ എത്തിയ കാലത്ത് ഒരുമാസം അതിന്റെ ഭീകരത ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഫൈനല്‍ ഇന്റര്‍വ്യൂവിന്റെ തലേന്ന് ഒരു നിമിഷം ഉറങ്ങാന്‍ സമ്മതിച്ചിട്ടില്ല. എന്തായാലും ജോലി കിട്ടി താമസം മാറിയതോടെ ആ ശല്യത്തില്‍ നിന്ന് ഞാന്‍ രക്ഷപെട്ടു.. ഒരു ഭാരത്‌ ബന്ദ് തീര്‍ന്നാല്‍ ഇത്ര ആശ്വാസം തോന്നില്ല. ഹോ! ആദ്യമൊക്കെ മൂട്ടകളെ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ കണ്ട് പരിചയം ഇല്ലാത്തതിനാല്‍ ചെറിയ കൌതുകം തോന്നിയിരുന്നു.. പിന്നെ പിന്നെയാണ് അതിന്റെ ഭീകരത മനസ്സിലായത്‌.. അഞ്ചു വര്‍ഷക്കാലം ഒരു മൂട്ട ജീവിക്കും എന്ന അറിവുകള്‍ ഒക്കെ ആ സമയത്ത് ബ്രൌസ് ചെയ്ത് കണ്ടെത്തിയ വിവരങ്ങള്‍ ആണ്.. മൂട്ടകളെ കുറിച്ച് പഠിച്ചാല്‍ തീരില്ല.. ചുരുക്കി പറഞ്ഞാല്‍ മൂട്ടകള്‍ ഒരു മഹാ സംഭവം ആണ്..

    മറുപടിഇല്ലാതാക്കൂ
  28. മൂട്ടകള്‍ക്ക്‌ മുന്‍പില്‍ പാവം മനുഷ്യന്‍ എത്രയോ നിസ്സഹായന്‍...മൂട്ടക്കഥ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു വീണ്ടും എഴുതുക,നന്നായി വായിക്കുക അപ്പോള്‍ ഇതിലും ഗംബീരമാക്കാം .... അഭിനന്ദനങ്ങള്‍ !
    (ഇത്രയും ഉപദേശം തന്നതില്‍ ദേഷ്യം തോനുന്നുന്ടെങ്കില്‍ വെടിവെട്ടത്തില്‍ പോയി കമന്റിട്ടു വാ ...അല്ല പിന്നെ)

    മറുപടിഇല്ലാതാക്കൂ
  29. പ്രവാസികളുടെ ദേശീയ 'ജീവി'... :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ. പക്ഷെ നാട്ടില്‍ നിന്നും വംശ നാശം വന്നു പോയ മൂട്ടകളെ സംരക്ഷിക്കണം എന്നൊരഭിപ്രായം ഉണ്ട്. നമ്മുടെ ചോരയൂറ്റുന്ന രാഷ്ട്രീയക്കാരുടെ ചോര കൊടുത്താല്‍ മതി

      ഇല്ലാതാക്കൂ
  30. മൂട്ടകളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ.. നന്നായി ഈ മൂട്ടശാസ്ത്രം.. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി .ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും

      ഇല്ലാതാക്കൂ
  31. പണ്ട് ഹോസ്റ്റെലില്‍ പഠിക്കുന്ന കാലത്ത് മൂട്ടകളുമായി ഇടപഴകാന്‍ ധാരാളം ആവാസങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഗള്‍ഫില്‍ വന്നപ്പോള്‍ അതൊരു പുതുമയായിരുന്നില്ല. ഹോസ്റ്റെലില്‍ ഞങ്ങള്‍ ഫസ്റ്റ് ഇയറില്‍ വന്നപ്പോള്‍ സീനിയേര്‍സ് മൂട്ടയെ കുറിച്ചുള്ള മദ്ഹു പറയാറുണ്ടായിരുന്നു. ഞങ്ങളാണെങ്കില്‍ മൂട്ടയെ ഒന്ന് നേരില്‍ കാണാന്‍ ക്ഷമയോടെ കാത്തിരിക്കയായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും റൂമില്‍ ഇരിക്കുമ്പോള്‍ ഒരു പാറ്റ പാറുന്നത് കണ്ടിട്ട് ഒരു കുട്ടി പറഞ്ഞു : ''ഇതായിരിക്കും അവര്‍ പറയുന്ന മൂട്ട.''

    മറുപടിഇല്ലാതാക്കൂ
  32. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  33. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  34. അജ്ഞാതന്‍ജനുവരി 31, 2012

    ചെവിയില്‍ മൂട്ട പോയതും പണ്ട് തീവണ്ടിയാത്രയില്‍ മൂട്ടസംഘത്തിനെ കണ്ട് പകചു നിന്നതും അതിനും മുന്‍പു വീട്ടിലെ മൂട്ടകളുടെ വംശനാശത്തിനു ശ്രമിച്ചു പരാജയപ്പെട്ടതും.. ഒക്കെ ഒക്കെ ഓര്‍മ്മയില്‍ വന്നു. നന്നായിട്ടെഴുതിയതിനാല്‍ വായനയും സുഖകരമായി. tweet ചെയ്തിട്ടുണ്ട്. Facebook share ഉം നടത്തിയിട്ടുണ്ടു. അഭിനവ മുള്ളാ നസ്രുദ്ദീനു ആശംസകള്‍ എന്നു വിജയരാഘവന്‍ എം ബി.(http://twitter.com/mbpradas

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി. മുല്ലാ നസരുദ്ധീന്‍ ! ഏതോ ക്ലാസ്സില്‍ ഇത് എന്റെ വിളിപ്പേര്‍ ആയിരുന്നു എന്നോര്‍ക്കുന്നു. നല്ല വാക്കുകക്ല്ല് നന്ദി. ഫ്രണ്ട് ഷിപ്‌ റിക്വസ്റ്റ് സ്വീകരിച്ചിട്ടുണ്ട് . ബ്ലോഗ്‌ പങ്കു വെച്ചതിനു ഒരായിരം നന്ദി !

      ഇല്ലാതാക്കൂ
  35. അജ്ഞാതന്‍ജനുവരി 31, 2012

    ഈ മൂട്ടകള്‍ റൂംലാണെങ്കില്‍ ചിലപ്പോള്‍ ജോലിസ്ഥലത്തും ചില മൂട്ടകള്‍ അവതരിക്കാറുണ്ട്..,പല രാജ്യകാരുടെ രൂപത്തില്‍ ഇതില്‍ കൂടുതല്‍ അപകടകാരികള്‍ പലപ്പോഴും ഇന്ത്യന്‍ മൂട്ടകള്‍ തന്നെയാണ്.., Noushad Moideen

    മറുപടിഇല്ലാതാക്കൂ
  36. അജ്ഞാതന്‍ഫെബ്രുവരി 01, 2012

    ഞാന്‍ കുറെ കടി കൊണ്ടത ഇപ്പോള്‍ അവിടെ നിന്‍ നും ഓടി രക്ഷ പെട്ട് പോന്നതാ..... ഇപ്പോള്‍ തോന്നും മൂട്ട കടി തന്നെയാണ് സുഖം എന്ന് പാപി ചെന്നടം പാതാളം എന്ന് കേട്ടിട്ടില്ലേ........സംഭാവമീ യുഗേ യുഗേ ...

    മറുപടിഇല്ലാതാക്കൂ
  37. Kadichu chora kudichu armaanthikkunna sarvvaraajya moottakalkkum ee post dedicate cheythoodaayirunno

    മറുപടിഇല്ലാതാക്കൂ
  38. എന്‍റെ പ്രവാസം മൊത്തം മൂന്നു രാജ്യങ്ങളില്‍ ഉണ്ട് ഖത്തര്‍ ഒമാന്‍ സൗദി അതില്‍ ഖാത്തരിലും ഒമാനിലും ഞാന്‍ ഈ സാധനത്തെ കണ്ടിട്ടില്ല സൌദിയില്‍ എന്‍റെ കൂട്ടുകാരന്‍റെ റൂമില്‍ ആഴ്ചയില്‍ ഒരിക്കല്‍ നില്‍ക്കാന്‍ പോകുന്നത് വരെയും കണ്ടിട്ടില്ല എന്നാല്‍ എല്ലാ വ്യാഴതിലും ഞാന്‍ അവന്റെ റൂമില്‍ കൂടും അതോട് കൂടി കാണാത്തതിന്റെ എല്ലാ കടവും വീട്ടി ഞാന്‍ കണ്ടു കാണുക മാത്രമല്ല എല്ലാ ആഴ്ചകളിലും മൂട്ടകള്‍ എന്‍റെ കൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്രയുമായി അതോടെ എന്‍റെ റൂം മേറ്റിന്‍റെ തെറിയും ഒരു പാട് കേള്ക്കാരായി എന്തായാലും കൂടുതല്‍ കേള്‍ക്കുന്നതിനു മുന്‍പ്‌ ആ വിസയില്‍ നിന്ന് എക്സിറ്റ്‌ ആയി ഇപ്പൊ പുതിയ വിസയില്‍ പുതിയ റൂമില്‍ ആണ് ഇവിടെ ഇത് വരെ മൂട്ട ഇല്ല ആ കൂട്ടുകാര്‍ വിളി തുടങ്ങി ആഴ്ചയില്‍ ഒരിക്കല്‍ കൂടാന്‍ പോണോ വേണ്ടയോ എന്നാലോചിക്കുവാന് കാരണം എന്നെ കൂടാതെ ഈ റൂമില്‍ വേറെ നാല് പേരാണ് അതും തെറിക്കു പഞ്ഞമില്ലാതെ വടക്കന്മാര്‍

    നന്നായിട്ടുണ്ട് നസരൂ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു with love JASIR PATTAMBI

    മറുപടിഇല്ലാതാക്കൂ
  39. ഖത്തറിൽ മൂട്ടയ്ക്ക് യാതൊരു കുറവുമില്ല കെട്ടൊ....

    മറുപടിഇല്ലാതാക്കൂ
  40. അസ്സലാമു അലൈക്കും...
    നിങ്ങളുടെ ബ്ലോഗിൽ ഇപ്പോൾ പുതിയത് ഒന്നും കാണാറില്ല. ഞാൻ എഴു വർഷങ്ങൾക്ക് ശേഷാമാണ് നിങ്ങളുടെ ബ്ലോഗുകൾ കണ്ടെത്തിയത് വളരെ മികച്ച ബ്ലോഗ് നിങ്ങൾ തുടരുന്നെങ്കിൽ നന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കു വയ്കുമല്ലോ? അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മാനിക്കുന്നതാണ്..