2011, ജനുവരി 15, ശനിയാഴ്‌ച

പ്രവാസം നൊമ്പരപെടുത്തുന്നത്.. ...
കരഞ്ഞ് കരഞ്ഞ് കണ്ണീര്‍ വറ്റിയാല്‍
കണ്ണില്‍ നിന്ന് ചോര പോടിയുമോ?....
എങ്കില്‍..
ഞാനത് ഭയപ്പെടേണ്ടിയിരിക്കുന്നു.....
കാട് കയറിയ ചിന്തകള്‍
ഒരുവനെ ഭ്രാന്തനാകുമോ...
എങ്കില്‍...
ഞാനൊരു മുഴു ഭ്രാന്തനാകുന്നു....

പൊട്ടിയ കുപ്പി വളകള്‍,
മകര മഞ്ഞ്, കുളിര്‍ മഴ,
പാല പൂവിന്‍റെ മണം കാറ്റിലലിഞ്ഞ-
ത്രിസന്ധ്യകള്‍,
നെഞ്ച് പൊട്ടി പാടിയ-
പാണന്റെ പഴമ്പാട്ടുകള്‍.......
മരുഭൂമിയുടെ
ഗര്‍ഭ ഗൃഹത്തില്‍ അഭയം തേടാന്‍...
ഞാനിട്ടെറിഞ്ഞത്  എന്തൊക്കെയാണ് ദൈവമേ?

ഉപ്പൂറ്റി വിണ്ടു കീറിയ
പ്രവാസത്തിന്‍റെ അടയാളങ്ങള്‍
ഓര്‍മ്മപ്പെടുത്തുന്നതെന്താണ്?

നടന്നളന്ന കാതങ്ങളോ?
ഇനിയും  നടന്നു തീര്‍ക്കേണ്ട വഴികളോ?

11 അഭിപ്രായങ്ങൾ:

 1. പ്രവാസിയുടെ മനസ്സറിഞ്ഞ വരികള്‍..
  ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 2. ങ്ഹും.. നടക്കട്ട് നടക്കട്ട്...
  കല്ലിവല്ലീടെ പേര് കളയാതിരുന്നാല്‍ കൊള്ളാം..
  അല്ലേല്‍ കൊള്ളും!

  എഴുതൂ.. വിജയം മാത്രം ഉണ്ടാകട്ടെ.

  മറുപടിഇല്ലാതാക്കൂ
 3. നന്നായി...
  എഴുത്ത് തുടരുക.

  (ഈ വേർഡ് വെരിഫിക്കേഷൻ വേണ്ട)

  മറുപടിഇല്ലാതാക്കൂ
 4. പ്രവാസിയുടെ നൊമ്പരം നീറ്റുന്ന വരികള്‍..നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 5. സുന്ദരമായ വരികൾ..അഭിനന്ദനങ്ങൾ..

  മറുപടിഇല്ലാതാക്കൂ
 6. നല്ല വരികള്‍.
  എഴുത്ത് തുടരുക.

  മറുപടിഇല്ലാതാക്കൂ
 7. വേദനകള്‍ ഏറ്റു വാങ്ങാന്‍ വിധിക്കപെട്ടവാന്‍ പാവം പ്രവാസി..
  ദുഖങ്ങല്‍ക്കിടയിലും സന്തോഷത്തെ എത്തി പിടിക്കാന്‍ ശ്രമിക്കുന്നവന്‍ അപ്പോഴും സന്തോഷം നമ്മില്‍ നിന്ന് അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു..

  പ്രവാസിയുടെ നൊമ്പരം ഇവിടെയും ഉണ്ട്
  http://ashkarvayanashala.blogspot.com/2012/01/blog-post_8877.html

  മറുപടിഇല്ലാതാക്കൂ

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കു വയ്കുമല്ലോ? അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മാനിക്കുന്നതാണ്..