ജാലകം

2011, നവംബർ 16, ബുധനാഴ്‌ച

വീണ്ടും ചില നഷ്ടക്കാഴ്ചകള്‍...

നാട്ടു വഴികള്‍ക്ക് -
അതിരു പാകിയ മൈലാഞ്ചി ചെടികള്‍,

തോട്ടു വക്കിലെ
കുപ്പായം കീറി കൈതകള്‍,

ഞരമ്പുകള്‍ പോലെ
നീണ്ടു പുളഞ്ഞു  കിടന്ന വയല്‍ വരമ്പുകള്‍,

 ബാല്യ കൗതുകങ്ങളിലേക്ക് കണ്ണു മിഴിച്ച-
 തുപ്പലം കൊത്തി മീനുകള്‍,

പുതു വാനം തേടി തേടിപ്പറന്നകന്ന-
ചുവന്ന തുമ്പികള്‍,

കാറ്റു വീശിയ ദിക്കിലെ-
നീണ്ടു നിവര്‍ന്ന വെളിമ്പുറങ്ങള്‍,

നേരം വെളുക്കുവോളം
മച്ച് താങ്ങി നിന്ന തടിയന്‍ പല്ലികള്‍,

നിലാവ്   പുതഞ്ഞു കിടന്ന
ഓലക്കുടിലുകള്‍,

നാട്ടുമാവിന്‍   ചോട്ടില്‍-
മാങ്ങ തേടി നടന്ന  സുകൃത ബാല്യങ്ങള്‍,

നേര്‍ക്കാഴ്ചകള്‍  മങ്ങുമ്പോഴും
ഓര്‍മ്മകളിലെ  നഷ്ടക്കാഴ്ചകള്‍ക്ക്-
വര്‍ണ്ണമേറുന്നത്   എന്ത് കൊണ്ടാണ്..?


6 അഭിപ്രായങ്ങൾ:

  1. തോട്ടു വാക്കിലെ അല്ലല്ലോ...തോട്ടു വക്കിലെ അല്ലേ?
    കൌതുകങ്ങളിലേക്ക് അന്നതല്ല കൗതുകങ്ങളിലേക്ക് എന്നതല്ലേ ശരി?
    തേടി പറന്നകന്നതോ തേടിപ്പറന്നകന്നതോ?
    ഓല കുടിലുകള്‍ എന്നത് ഓലക്കുടിലുകള്‍ എന്നാക്കണ്ടേ?
    "നേര്‍ കാഴ്ചകള്‍" പിന്നെ "നഷ്ട കാഴ്ചകള്‍ക്ക്" ഒക്കെ കൂട്ടിയെഴുതേണ്‍ടേ?
    തടിയന്‍ മാവിനേക്കാള്‍ നല്ലത് നാട്ടുമാവോ മറ്റോ ആയിരുന്നു.

    ഇത്രയൊക്കെപ്പോരെ കമന്റ്? ശരിയാക്കിയാല്‍ നന്നാവും എന്നു തോന്നി.

    മറുപടിഇല്ലാതാക്കൂ
  2. അക്ഷര പിശകുകളും തെറ്റുകളും ചൂണ്ടി കാണിച്ച സന്മനസ്സിന് നന്ദി! തിരുത്തിയിട്ടുണ്ട്.. ഇനിയും വരുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  3. ഓരോ വരികള്‍ക്കും ഒരായിരം അര്‍ഥങ്ങള്‍ .... ഒത്തിരി ഇഷ്ട്ടമായി ... വീണ്ടും വരാം ....

    മറുപടിഇല്ലാതാക്കൂ
  4. കവിതകള്‍ കൊള്ളാം കേട്ടോ

    മറുപടിഇല്ലാതാക്കൂ

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കു വയ്കുമല്ലോ? അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മാനിക്കുന്നതാണ്..