2011, നവംബർ 21, തിങ്കളാഴ്‌ച

മനുഷ്യനെ കണ്ടവരുണ്ടോ?....................ഒരിടത്തോരിടത്ത് .....

കുഞ്ഞുടുപ്പ്‌  തുളച്ചു നീണ്ട-
കാമക്കണ്ണുകള്‍
റാത്തല്‍ ഇറച്ചിക്ക് വിലയിട്ടു
നുകം കെട്ടി...

നിറുത്താതെ പാഞ്ഞ തീവണ്ടി-
സീല്കരം മാനം നഷ്ടപെട്ട പെണ്ണിന്റെ -
രോദനം കവര്‍ന്നു... 

തച്ചു ശാസ്ത്രവും വൈദ്യവും
ഉപ്പുമാങ്ങ ഭരണിയില്‍-
ലേബലൊട്ടിച്ചു വില്പനയ്ക്ക് വെച്ചു..

അത്യാസന്ന വാര്‍ഡില്‍
വ്രണിത ദേഹങ്ങള്‍
 ക്വട്ടേഷന്‍ കാത്ത്  കിടന്നു...
കീശ നോക്കി  വൈദ്യ ശാസ്ത്രം
കത്രിക വെച്ചു..... 

സുരക്ഷിത ഗര്‍ഭത്തില്‍-
ഭ്രൂണങ്ങള്‍ സുഖനിദ്ര വിട്ടുണര്‍ന്നു
ജീവന് വേണ്ടി നില വിളിച്ചു...
കരളലിയാത്ത മാതൃത്വം-
ഭാരമിറക്കി നിശ്വസിച്ചു... ..
മൂല്യ തട്ടില്‍ സ്നേഹം തൂക്കി യൗവ്വനം
ചിറകറ്റ  വാര്‍ദ്ധക്യമോ
സ്നേഹ സദനത്തില്‍ മരണം കാത്തു കിടന്നു..

സമൃദ്ധിയുടെ തെരുവില്‍
ദാരിദ്ര്യം പിന്നെയും പട്ടിണി കിടന്നു. 
ആര്‍ത്തി പൂണ്ട മനുഷ്യ പ്പുഴുക്കളോ
തിന്നു മേഞ്ഞു നടന്നു..

ദൈവം കൂടു വിട്ട  ദേവാലയങ്ങളില്‍  -
പിശാചുക്കള്‍ അടയിരുന്നു വിരിച്ചു.
വേദങ്ങള്‍ കൈവിട്ടു വൈദികര്‍
ഭക്തരോ തെരുവില്‍  കൊടിപിടിച്ചു ....

സാംസ്കാരികം ചീഞ്ചലമൊലിച്ചു-
പുഴുവരിച്ചു ചീഞ്ഞു വളമായി
ഊമകളുടെ നാട്ടില്‍
രാജാവ് പിന്നെയും നഗ്നനായി നടന്നു...


കയ്യിനും കാലിനും തലയ്ക്കും
വെവ്വേറെ വിലയിട്ടു ചിലര്‍
മുഖമറിയാത്ത ഇരകള്‍ക്കായ്
വാള്‍ത്തല മിനുക്കിപ്പതിയിരുന്നു....


നികുതിപ്പണം കട്ടു കൊഴുത്തു രാജമാര്‍ 
വെയിലേറ്റും  ക്യൂ നിന്നും- 
ചിഹ്നം തിരഞ്ഞു വഴിപാടു വോട്ടുകാര്‍...

നീതിതുലാസ്  ബാലന്‍സ് തെറ്റി-
നീതി ദേവതയുടെ കൈ കഴച്ചോടുവില്‍
എല്ലാം  കണ്ട് കാണാതെ
കണ്ണടച്ച് തുട്ടു വാങ്ങി ന്യായം വിറ്റു...


മനുഷ്യത്വം കത്തിയടങ്ങിയ-
ചുടലപ്പറമ്പില്‍  നിന്ന്
ദയോജനീസ്  വീണ്ടും വിളക്കേന്തി-
നട്ടുച്ചക്കിരുട്ടില്‍   മനുഷ്യനെത്തേടി.....

മനുഷ്യനെ കണ്ടവരുണ്ടോ?


(പ്രവാസവുമായി ഏറെ ബന്ധമില്ലാത്ത ഒരു പോസ്റ്റ്‌ ! ചില അശുഭ വാര്‍ത്തകള്‍ കാണാതെ പോവാന്‍ കഴിയാത്തതിനാല്‍....)

17 അഭിപ്രായങ്ങൾ:

 1. വരികളിലെ രോഷം ഇഷ്ടപ്പെട്ടു. അഭിനന്ദങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 2. രോഷം പറഞ്ഞു തീര്‍ത്തു അല്ലെ.. അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 3. വ്യാകുലപ്പെടാനല്ലേ കഴിയൂ?

  മറുപടിഇല്ലാതാക്കൂ
 4. പ്രിയപ്പെട്ടവരേ, അഭിപ്രായങ്ങള്‍ക്കും ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ കാണിച്ച സന്മനസ്സിനും നന്ദി.. ഈ വഴി മറക്കല്ലേ.

  മറുപടിഇല്ലാതാക്കൂ
 5. ഒരു പട വാളിന്‍റെ മൂര്‍ച്ച വാക്കുകള്‍ക്ക് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. യൌവ്വനത്തിളപ്പുള്ള വരികള്‍ ..രോഷം കെടാതെ സൂക്ഷിക്കാന്‍ കഴിയട്ടെ :)

  മറുപടിഇല്ലാതാക്കൂ
 7. "മനുഷ്യനെ കണ്ടവരുണ്ടോ?" ഉണ്ടാവുമായിരിക്കും... അല്ലേ... ഈ പിശാചുക്കളുടെ ഇടയില്‍ പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ട് അവിടവിടെ ഒന്നുരണ്ടു മനുഷ്യരെയും കണ്ടേക്കാം !!
  നല്ലൊരു കവിതയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 8. അതെ ഇന്ന് മനുഷ്യനെ കാണാന്‍ പ്രയാസം തന്നെ.
  സര്‍വത്ര മൃഗങ്ങള്‍ മാത്രമായിരിക്കുന്നു.
  നല്ല എഴുത്തിന് ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 9. thulachu kayarunna varikal.......... pls visit my blog and support a serious issue.............

  മറുപടിഇല്ലാതാക്കൂ
 10. മനുഷ്യനെ കണ്ടവരുണ്ടോ? നന്നായിരിക്കുന്നു . ആശംസകള്‍
  ഈ പിശാചുക്കളുടെ ഇടയില്‍ നല്ല മനുഷ്യരും അവിടവിടെ ഉണ്ട് കേട്ടോ

  മറുപടിഇല്ലാതാക്കൂ
 11. ടൈറ്റില്‍ ലൈന്‍ സൂപ്പര്‍ ആയി ഡിസൈന്‍ ചെയ്തിട്ടുണ്ട് കേട്ടോ

  മറുപടിഇല്ലാതാക്കൂ
 12. ടൈറ്റില്‍ ഡിസൈന്‍ ചെയ്തത് താങ്കള്‍ പറഞ്ഞ് തന്ന ചെറിയ അറിവുകളും MS PAINTUM മാത്രം ഉപയോഗിച്ചാണ്.. നന്ദി..വിവരങ്ങള്‍ പകര്‍ന്ഞ്ഞു തന്നതിനും ബ്ലോഗ്‌ സന്ദര്‍ശിച്ചു അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും.

  മറുപടിഇല്ലാതാക്കൂ
 13. moideen angadimugar .
  ജയിംസ് സണ്ണി പാറ്റൂര്‍
  Jefu Jailaf
  Vp Ahmed
  കൊമ്പന്‍
  രമേശ്‌ അരൂര്‍
  Lipi Ranju
  ~ex-pravasini*
  jayarajmurukkumpuzha

  നന്ദി! ഈ തുടക്കക്കാരന് പ്രോസ്ടാഹനവും വിലപ്പെട്ട വിമര്‍ശനങ്ങളുമായി വീണ്ടും വരുമല്ലോ.

  മറുപടിഇല്ലാതാക്കൂ
 14. മനുഷ്യത്വം കത്തിയടങ്ങിയ-
  ചുടലപ്പറമ്പില്‍ നിന്ന്
  ദയോജനീസ് വീണ്ടും വിളക്കേന്തി-
  നട്ടുച്ചക്കിരുട്ടില്‍ മനുഷ്യനെത്തേടി.....

  മനുഷ്യനെ കണ്ടവരുണ്ടോ?

  മറുപടിഇല്ലാതാക്കൂ
 15. കവിതയുടെ തലക്കെട്ട് തന്നെ സൂപ്പര്‍..കവിതയിലേക്ക് അത് നന്നായി ആകര്‍ഷിക്കുന്നുണ്ട്..
  എല്ലാ മൂല്യശോഷണങ്ങളിലേക്കും എത്തിനോക്കി, ല്ലെ? കൊള്ളാം നല്ല കവിത..

  മറുപടിഇല്ലാതാക്കൂ
 16. സുടുമോന്‍ (കവി)നവംബർ 12, 2012

  ഹമ്മോ ഫയങ്ങര൦

  മറുപടിഇല്ലാതാക്കൂ

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കു വയ്കുമല്ലോ? അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മാനിക്കുന്നതാണ്..